Don't Worry I will not charge
വിഷമിക്കേണ്ട, ഞാൻ നിരക്ക് ഈടാക്കില്ല..
ഇടത്തരക്കാർക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് എൽഐസിയുടെ മൈക്രോ ബച്ചത് പദ്ധതി. 2019 ഫെബ്രുവരിയിലാണ് എൽഐസി പുതിയ പദ്ധതി ആരംഭിച്ചത്. രണ്ട് ലക്ഷം രൂപ വരെയുള്ള കവറേജ് ആണ് ഇതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ഇൻഷുറൻസ് കവറേജിനൊപ്പം സേവിംഗ്സും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് എൽഐസിയുടെ മൈക്രോ ബച്ചത്. കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ഉദാഹരണത്തിന്, 35 ഒരാൾക്ക് വർഷം 5,220 രൂപ വീതം നിക്ഷേപിച്ചാൽ ഒരു ലക്ഷം രൂപ വരെയുള്ള കവറേജാണ് ലഭിക്കുന്നത്.
18നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ വ്യക്തിയ്ക്ക് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാതെ തന്നെ പോളിസി എടുക്കാവുന്നതാണ്. ഈ പോളിസിക്ക് കീഴിൽ ഓരോരുത്തരുടെയും പ്രായവും നിക്ഷേപ തുകയും അടിസ്ഥാനമാക്കി 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ള കവറേജാണ് ലഭിക്കുന്നത്. 10 മുതൽ 15 വർഷം വരെ പോളിസി തവണകൾ അടയ്ക്കണം
കാലാവധി പൂർത്തിയാകുന്നതുവരെ മുഴുവൻ പ്രീമിയവും അടച്ച പോളിസി ഉടമയ്ക്ക് തുക ആവശ്യമായി വന്നില്ലെങ്കിൽ നിക്ഷേപിച്ച തുകയ്ക്കൊപ്പം ലോയൽറ്റി അഡീഷനും കൂടി ചേർന്ന തുക തിരികെ ലഭിക്കും. പോളിസി ടേമിന്റെ ആദ്യ അഞ്ചു വർഷത്തിനുള്ളിൽ പോളിസി ഉടമ മരിക്കുകയാണെങ്കിൽ നോമിനിയ്ക്ക് അടച്ച തുക കൈപ്പറ്റാവുന്നതാണ്. 5 വർഷം പൂർത്തിയായ ശേഷമാണ് മരണം സംഭവിക്കുന്നതെങ്കിൽ, അടച്ച തുകയും ലോയൽറ്റി അഡീഷനും നൽകും.
പോളിസി ഉടമയ്ക്ക് പോളിസിയിൽ അധിക പ്രീമിയം അടയ്ക്കുന്നതിലൂടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് ഡിസെബിലിറ്റി ബെനഫിറ്റ് പോലുള്ള കവറേജും ലഭിക്കുന്നതാണ്.
മൂന്നു വർഷം പ്രീമിയം അടച്ചാൽ, അടച്ച തുകയുടെ 70 ശതമാനം വരെ വായ്പയായും ലഭിക്കും. ഈ പോളിസിയുടെ മറ്റൊരു പ്രധാന സവിശേഷത ഓട്ടോ കവർ ആണ്. പോളിസി ഉടമ മൂന്ന് വർഷത്തിന് ശേഷം പ്രീമിയം അടച്ചില്ലെങ്കിൽ ആറു മാസത്തെ ഓട്ടോ കവറും എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്.
Contact me in what's app symbol showing down here. Or fill this formfor knowing more..
വിഷമിക്കേണ്ട, ഞാൻ നിരക്ക് ഈടാക്കില്ല..